1

നെയ്യാറ്റിൻകര: വ്ളാങ്ങാമുറി ഗുരുമന്ദിരം സനാതന അദ്വൈത ആശ്രമത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരിയിൽ സംഘടിപ്പിക്കുന്ന വൈഷ്ണവ മാഹാ യാഗത്തിന്റെ സ്വാഗത സംഘം രൂപികരണ യോഗം നടൻ കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. സ്വാമി രാജേന്ദ്രാനന്ദ സൂര്യവംശി അദ്ധ്യക്ഷനായി.

ആശ്രമം ചെയർമാൻ അഡ്വ. രതീഷ്മോഹൻ ആർ.പി,യാഗാചാര്യർ ഡോ.ശശി കുമാരവർമ്മ,ഡോ.ശബരിനാഥ് രാധാകൃഷ്ണൻ, തിരുമംഗലം സന്തോഷ്,ഡോ.നാരായണ റാവു,ബിനു മരുതത്തൂർ,സുനിൽകുമാർ,കെ.കെ.ശ്രീകുമാർ,ശ്രീകണ്ഠൻ നായർ, അജികുമാർ ചൈതന്യ,ഡോ.സുഭാഷ് ചന്ദ്രൻ,ജെഫിൻ,രാജേഷ് അമ്പൂരി,ആറയൂർ സുനിൽ,നെയ്യാറ്റിൻകര രാജേഷ്,വഴുതൂർ സുദേവൻ,മോഹനൻ നായർ എന്നിവർ സംസാരിച്ചു.