തിരുവനന്തപുരം: കൗമുദി ടിവി സംഘടിപ്പിക്കുന്ന പ്രവാസി സംഗമവും പ്രതിഭാപുരസ്കാര വിതരണവും ഇന്ന് വൈകിട്ട് അഞ്ചിന് ഹോട്ടൽ ഡിമോറയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ വിശിഷ്ടാതിഥിയാകും. നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

ദുബായ് ഗോൾഡ് ആൻഡ് ഡയമൺസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അലി പി.പി, ഹോട്ട് ബർഗർ ഗ്രൂപ്പ് ചെയർമാൻ നാസർ നെല്ലോളി, റീഗേറ്റ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പോൾ തോമസ്,​ എഴുത്തുകാരനും സിനിമ നിർമ്മാതാവുമായ മൻസൂർ പല്ലൂർ,​ ഇന്റിമസി ഹീലിംഗ് വില്ലേജ് സ്ഥാപക മാനേജിംഗ് ഡയറക്ടർ

ഗുരു യോഗി ശിവൻ,​ കാരാടൻ ലാൻഡ്സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കാരാടൻ സുലൈമാൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.