1

ശ്രീകാര്യം: ക്യാൻസറിനെ തടയാൻ വൈദ്യശാസ്ത്രവും സമൂഹവും ഒരുപോലെ മുന്നിട്ടിറങ്ങണമെന്ന് ജി.ജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ഗോകുലം മെഡിക്കൽ കോളേജ് സെക്രട്ടറിയുമായ ഷീജ ജി. മനോജൻ പറഞ്ഞു. ജി.ജി ഹോസ്പിറ്റലിന്റെയും ഗോകുലം മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാനെറസ് - 2024 കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. മെഡിസിൻ ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരൻ, സി.എം.ഇ. കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശ്രീഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ വൈസ് ചെയർമാൻ ഡോ. കെ.കെ മനോജൻ അദ്ധ്യക്ഷത വഹിച്ചു. അംപോക്ക്, ടി.ഒ.സി, ആർ.സി.സി, മെഡിക്കൽ ഓങ്കോളജി അസോസിയേഷൻ, കേരള അസോസിയേഷൻ,സർജിക്കൽ ഓങ്കോളജി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് നടന്നത്. ആർ.സി.സി ഓങ്കോളജി ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഡോ. ശ്രീജിത്ത്, ഡോ. ഗായത്രി ഗോപൻ, ഡോ. പി.പി. അൻസാർ, ഡോ. ജയകുമാർ, ഡോ. രാഹുൽ നമ്പ്യാർ, ഡോ. ഹരിത തുടങ്ങിയവർ സംസാരിച്ചു.