
കണിയാപുരം: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് മണ്ഡലം യുവജാഗരൺ നടന്നു.മണ്ഡലം പ്രസിഡന്റ് തൗഫീക്ക് ഖരീം അദ്ധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് സംസ്ഥാന സമിതിയംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി നവാസ് മാടൻവിള സ്വാഗതം പറഞ്ഞു.സംസ്ഥാന നിരീക്ഷകൻ റജി തടിക്കാട് റിപ്പോർട്ടിംഗ് നടത്തി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഷഹീർ ജി.അഹമ്മദ്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള,ഷഹീർ ഖരീം,അൻസർ പെരുമാതുറ ബദർ ലബ്ബ,ഷഹനാസ്,ജമാൽ മൈ വള്ളി,സിയാദ് കഠിനംകുളം,അൻസാരി എന്നിവർ പങ്കെടുത്തു.നവംബർ 5വരെ പഞ്ചായത്തുതല ക്യാമ്പെയിൻ നടത്താനും ഡിസംബർ 20ന് മണ്ഡലം ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.