
തിരുവനന്തപുരം: സംസ്ഥാന സർക്കാരും സി.പി.എമ്മും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശബരിമലയെ കരുവാക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് പിണറായി സർക്കാർ ശീലമാക്കിയിരിക്കുകയാണ്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്‌കാരങ്ങൾ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയുള്ളതാണ്. അശാസ്ത്രീയവും ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തരുത്. സ്‌പോട്ട് ബുക്കിംഗ് പൂർണമായും നിറുത്തലാക്കിയത് ഭക്തജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ അമിതചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.