പരുത്തിപ്പള്ളി: കുറ്റിച്ചൽ പരുത്തിപ്പള്ളി വഴി ഉണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാല ഭാരവാഹികൾ ഗതാഗത മന്ത്രിക്കും സ്ഥലം എം.എൽ.എ ജി.സ്റ്റീഫനും നിവേദനം നൽകി. ഗ്രന്ഥശാല സെക്രട്ടറി എസ്.സുരേഷ്, ഗ്രന്ഥശാല അംഗം ദിനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് നിവേദനം സമർപ്പിച്ചത്.