
പാറശാല: പളുകൽ സി.എസ്.ഐ ഇടവകയുടെ 200ാമത് സഭ വാർഷികവും ദ്വിദശാബ്ദി ആഘോഷങ്ങളും ബിഷപ്പ് ജി.ദേവകാടഷം വെള്ളരി പ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷങ്ങൾ 20 വരെ തുടരും.11 വരെ വൈകിട്ട് 6 മുതൽ 7വരെ ബൈബിൾ പാരായണം,7ന് മദ്ധ്യസ്ഥ പ്രാർത്ഥന. 12 മുതൽ 16 വരെ രാവിലെ 7ന് സുവിശേഷ യോഗങ്ങൾ നടക്കും.17ന് വൈകിട്ട് 7ന് ക്രിസ്തീയ നാടകം,18ന് കാവ്യസന്ധ്യ,20ന് രാവിലെ 8ന് ദ്വിശതാബ്ദി സ്‌തോത്രാരാധന,ചർച്ച് ഓർഗൻ പ്രതിഷ്ഠ,ദ്വിശതാബ്ദി സ്മരണിക,പാട്ട് പുസ്തകം,പ്രത്യാശ ഗാനങ്ങൾ എന്നിവയുടെ പ്രകാശനം.തുടർന്ന് സ്നേഹസദ്യ.
വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗത്തിൽ നടൻ പ്രേംകുമാർ,മുൻമന്ത്രി മനോതങ്കരാജ്,വിജയ് വസന്ത് എം.പി, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,താരഹൈ കെർത്പട്ട്,മുൻ സഭാശുശ്രൂഷകർ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 7ന് ക്രിസ്‌തീയ ഗാനമേള ഉണ്ടായിരിക്കും.