ചേരപ്പള്ളി: സി.പി.എം പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ഐത്തി ബ്രാഞ്ച് സമ്മേളനം ജില്ലാകമ്മിറ്റി അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്‌തു. ബ്രാഞ്ച് അംഗം സി.ചന്ദ്രൻ അദ്ധ്യക്ഷനായി. വിതുര ഏരിയാ കമ്മിറ്റി അംഗം എം.എൽ.കിഷോർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ,ലോക്കൽ അംഗങ്ങളായ മോഹനൻ നായർ,കൃഷ്ണൻ,ബാബുരാജ്,സുധാകർ മിത്തൽ, ബിജു,ലിജുകുമാർ,അനീഷ്,രതീഷ് (മോനി) എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.ഷിജുവിനെ വീണ്ടും തിരഞ്ഞെടുത്തു.