
ബാലരാമപുരം: തലയൽ കെ.വി.എൽ.പി.എസിൽ മോം അറ്റ് സ്‌കൂൾ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ നിർവഹിച്ചു. രജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ കവിതജോൺ,ബി.പി.സി അനീഷ്,ട്രെയിനർ അഭിലാഷ്, പി.ടി.എ പ്രസിഡന്റ് ലക്ഷ്മി,എസ്.എം.സി ചെയർപേഴ്സൺ നീനാ ഹരീന്ദ്രൻ,സി.ആർ.സി കോ ഓർഡിനേറ്റർ വിമല എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക അജിതകുമാരി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ആൽബിനോ നന്ദിയും പറഞ്ഞു.