general

ബാലരാമപുരം: മഴക്കാലരോഗങ്ങൾ വീണ്ടും തലപൊക്കുന്ന സാഹചര്യത്തിൽ ബാലരാമപുരത്തെ പൊതുനിരത്തുകളിലെ മാലിന്യനിക്ഷേപം വെല്ലുവിളയാകുന്നു. നിലവിൽ മഴക്കാല പൂർവശുചീകരണ പ്രവ‌ർത്തനങ്ങൾക്ക് മാത്രമാണ് പഞ്ചായത്തും ശുചിത്വമിഷനും വാർഡുതലത്തിൽ ഫണ്ട് അനുവദിക്കുന്നത്. പ്രോജക്ടിൽ മാറ്റം വരുത്തി മലിനീകരണ നിയന്ത്രണബോർഡ്,​ ക്ലീൻ കേരള,​ കെ.എസ്.ഡബ്യൂ.എം.പി സംവിധാനം ഉപയോഗിച്ച് ജനകീയ ക്യാമ്പയിൻ നടത്തണമെന്നാണ് പൊതു ആവശ്യം. ബാലരാമപുരം ടൗൺ കേന്ദ്രീകരിച്ച് വൻ മാലിന്യനിക്ഷേപമാണ് നടക്കുന്നത്. നെയ്യാറ്റിൻകര റോഡിൽ മെഡിക്കൽ സ്റ്റോറിനു സമീപം മാധവൻ നായർ കോംപ്ലക്സിന് മുൻവശം ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമായി മാലിന്യക്കെട്ടുകൾ ധാരാളമുണ്ട്. പുതിയ ഭരണസമിതി അധികാരത്തിലേറി മൂന്ന് വർഷത്തോളം മാലിന്യനീക്കം ഫലപ്രദമായി നടത്തിയെങ്കിലും രാത്രികാലങ്ങളിലെ മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല.

 പൊറുതിമുട്ടി നാട്ടുകാർ

ചാനൽപ്പാലം റസൽപുരം റോഡിൽ കനാലിന് സമീപവും തേമ്പാമുട്ടത്ത് വയൽക്കരയ്ക്കു സമീപവും റോഡരികിൽ മാലിന്യക്കെട്ടുകളാണ്. പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചതോടെ ഈ ഭാഗത്തെ മാലിന്യപ്രതിസന്ധിക്ക് പരിഹാരമായി. ബാലരാമപുരം ശാലിഗോത്രത്തെരുവിൽ ഗണപതികോവിലിനു സമീപം അതിരാവിലെ പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

 ബാലരാമപുരം കാട്ടാക്കട റോഡ്,​ തിരുവനന്തപുരം റോഡിൽ ട്രാൻസ്ഫോർമറിനു സമീപം,​ വഴിമുക്ക് വിശ്വനാഥ കല്യാണമണ്ഡപത്തിന് മുൻവശം എന്നിവിടങ്ങളിലെ മാലിന്യക്കൂനകൾ പഞ്ചായത്ത് നീക്കം ചെയ്തിരുന്നു.

ബാലരാമപുരത്ത് പ്രധാന കവലകൾ കേന്ദ്രീകരിച്ച് വേസ്റ്റ് ബിൻ പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുനിരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നത് പതിവാകുകയാണ്.

സർക്കാരിന്റെ മാലിന്യമുക്ത കേരളം ക്യാമ്പയിൻ ആരംഭിച്ച് ബോധവത്കരണം തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നെങ്കിലും വാർഡുതലങ്ങളിൽ ഊർജ്ജിത നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നന്നും ഹരിതകർമ്മസേന പ്ലാസ്റ്റിക് ശേഖരിക്കുമെങ്കിലും റോഡിൽ വലിച്ചെറിയുന്ന മാലിന്യത്തിന് കുറവില്ല

 പ്രധാന പ്രശ്നം

മണലി വാർഡ്,​ ഐത്തിയൂർ,​ കാറാത്തല കുളത്തിൻകര,​ എം.സി സ്ട്രീറ്റ്