നെയ്യാറ്റിൻകര : നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കരയോഗ സമ്പർക്ക പരിപാടി പുനയൽക്കോണം ദേവി എൻ.എസ്.എസ് കരയോഗത്തിൽ താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.ആർ.സുരേഷ്കുമാ‌ർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാ മെമ്പർ നെയ്യാറ്റിൻകര അനിൽ,കരയോഗം സെക്രട്ടറി പ്രസന്നകുമാരൻ നായർ,ഭാരവാഹികളായ സന്തോഷ് കുമാർ.എസ്,സന്തോഷ് കുമാർ.കെ,മിഥുൻ.എം,വനിതാ സമാജം പ്രസിഡന്റ് ജയശ്രീ,സെക്രട്ടറി സ്മിത തുടങ്ങി കരയോഗ വനിതാസമാജ സ്വയം സഹായക സംഘം ഭാരവാഹികൾ പങ്കെടുത്തു.