നെയ്യാറ്റിൻകര : നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭ നെയ്യാറ്റിൻകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ ഒാഡിറ്റോറിയത്തിൽ ആഘോഷം നടക്കും.പൂജവയ്പ് ഒക്ടോബർ 11ന് നടക്കും.13ന് വിജയദശമിയോടനുബന്ധിച്ച് രാവിലെ 9ന് പൂജയെടുപ്പ്, ശാരദാ സ്തുതി, തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പ്പജ്ഞലി,ഗുരുദേവകൃതി പാരായണം,ജനനീ നവരത്നമഞ്ചരി ആലാപനം,കവിതാലാപനം, പ്രസംഗം, പദ്യപാരായണം,സംഗീതാർച്ചന,ഗുരുക്കൻമ്മാരെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുമെന്ന് മണ്ഡലം സെക്രട്ടറി മുള്ളറവിള വി.ജെ.അരുൺ അറിയിച്ചു .