നെയ്യാറ്റിൻകര : പെരുങ്കടവിള ഗ്രാമപഞ്ചായത്തും വയോജന ക്ലബും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാചരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ചുഷാജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ,കാക്കണം മധു,ധന്യ പി.നായർ,സ്നേഹലത,വിമല,മിനി പ്രസാദ്,ചിത്ര.വി.എ, വയോജന ക്ലബ് പ്രസിഡന്റ് വേലുകുട്ടിപിള്ള,സെക്രട്ടറി ശ്യാമള,പഞ്ചായത്ത് സെക്രട്ടറി ജഗഥമ്മ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ അഞ്ചു.ആർ.പി തുടങ്ങിയവർ സംസാരിച്ചു.പുഷ്പാകരൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.