photo

നെയ്യാറ്റിൻകര : ഡോ.ജി.ആർ പബ്ലിക് സ്കൂളിന്റെ സ്ഥാപകൻ ദേശികോത്തമ ഡോ.ജി.രാമചന്ദ്രന്റെ ജന്മദിനം ആഘോഷിച്ചു.കേരള ഗവ.മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മാധവി മന്ദിരം ലോക്സേവ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാർ,നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ,എസ്.എം.സി എക്സിക്യുട്ടീവ് മെമ്പർ എം.എസ്.രേണുപ്രദീപ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ നീമ.എസ്.നായർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.