തിരുവനന്തപുരം: ഡോ.എസ്.എസ്.ലാൽ രചിച്ച വൈറ്റ് കോട്ട് ജംഗ്‌ഷൻ എന്ന നോവലിന്റെ പ്രകാശനം 9ന് വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.പ്രസ്‌ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.മാർത്താണ്ഡപിള്ള,ഡോ.മോഹനൻ കുന്നുമ്മൽ,പ്രൊഫ.ചന്ദ്രകുമാരി,അഡ്വ.ഷാനിമോൾ ഉസ്മാൻ,ഡോ.എ.വി.അനൂപ്,മൈത്രേയൻ,ഡോ.ശ്രീജിത്ത് എൻ.കുമാർ,ഡോ.അച്യുത്ശങ്കർ എസ്.നായർ,കെ.എ.ബീന,ഡോ.ബെറ്റിമോൾ മാത്യു,ഡോ.ഷിറാസ് ബാവ,ഡോ.സി.വി.സുരേഷ്,പ്രതാപൻ തായാട്ട് എന്നിവർ പങ്കെടുക്കും.