പാലോട്:പെരിങ്ങമ്മല മേഖലയിലെ അഭ്യസ്ത വിദ്യരായ ന്യൂനപക്ഷ യുവജനങ്ങൾക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകാനുള്ള ക്യാമ്പെയിനും രജിസ്ട്രേഷനും 26ന് പെരിങ്ങമ്മലയിൽ നടക്കും.സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന നോളജ് എക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന 'സമന്വയ' പദ്ധതിയുടെ ഭാഗമായാണ് പരിപാടി.പെരിങ്ങമ്മല മദ്റസാ ഹാളിൽ നടന്ന ആലോചന യോഗം കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു.എം.നിസാർ മുഹമ്മദ് സുൾഫി അദ്ധ്യക്ഷനായി. കമ്മീഷൻ അംഗം എ.സൈഫുദീൻ ഹാജി,ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൽ അയ്യൂബ്,നോളജ് എക്കോണമി മിഷൻ ജില്ലാ കോഓർഡിനേറ്റർ ജസ്റ്റിൻ മാത്യൂ,ജോർജ് ജോസഫ്,പാലോട് ലത്തീഫ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.നിസാർ മുഹമ്മദ് സുൾഫി (ചെയർമാൻ),ജോർജ് ജോസഫ് (വർക്കിംഗ് ചെയർമാൻ),ജിജോ.ജെ.ജാജിൻ (കൺവീനർ),പ്രൊഫ.അബ്ദുൽ അയ്യൂബ്,ലത്തീഫ് പാലോട് (കോഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.