
കിളിമാനൂർ:കിളിമാനൂർ ബി ആർ.സി യുടെയും യൂണിസെഫിന്റെയും ആഭിമുഖ്യത്തിൽ " ലൈഫ് 24 "ക്യാമ്പ് സംഘടിപ്പിച്ചു. ബി.ആർ.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികൾക്കാണ് ത്രിദിന ക്യാമ്പ് നടത്തിയത്.
ഒന്നാം ദിനം 'രുചിക്കൂട്ടി'ൽ ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണവും പ്രദർശനവും നടന്നു. രുചിക്കൂട്ടിന്റെ ഭാഗമായി കുട്ടികൾ 100 തരം പുട്ടുകൾ തയ്യാറാക്കി. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. രണ്ടാം ദിനം കൃഷിക്കൂട്ടം ക്യാമ്പിൽ അഗ്രികൾച്ചറൽ ഓഫീസർ രാഹുൽ എം.എസ് അഗ്രാ ക്ലിനിക്ക്, ഹൈഡ്രോപോണിക്ക് കൃഷി തുടങ്ങിയ ആധുനിക രീതികൾ പങ്കുവച്ചു. മൂന്നാം ദിനം പ്ലംബിംഗ് പരിചയപ്പെടുത്തി.
ആർ.പി മാരായ വൈശാഖ് കെ.എസ്,സനൽ.കെ,സിന്ധു ദിവാകരൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പ് സമാപനം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ബേബി സുധ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി നവാസ്.കെ സ്വാഗതവും പരിശീലകൻ വൈശാഖ് കെ.എസ്. നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വിജയകുമാർ വി.കെ,പ്രഥമാദ്ധ്യാപകൻ വേണു.ജി പോറ്റി,പ്രിൻസിപ്പൽ നിസാം.പി,എൻ.എസ്. എസ് കോഓർഡിനേറ്റർ സുനിത ബി.എസ് എന്നിവർ പങ്കെടുത്തു.