തിരുവനന്തപുരം:ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ പങ്കിനെക്കുറിച്ച് ഇന്ന് ഐ.എം.ജി.ഹാളിൽ ഏകദിന കോൺക്ളേവ് നടത്തുമെന്ന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.സുധീർ,പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.ഹരിനാരായണൻ,ഡോ.സി.അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 3.30ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും.മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും.ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രാെഫ.കെ.പി.സുധീർ,ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ്,കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എ.സാബു തുടങ്ങിയവർ പങ്കെടുക്കും.രാവിലെ 10ന് ആരംഭിക്കുന്ന കോൺക്ളേവ് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഭൗമശാസ്ത്ര വിദഗ്ദ്ധൻ ജോൺ മത്തായി,മുംബയ് ഐ.ഐ.ടി.യിലെ പ്രൊഫ.ദീപാങ്കർ ചൗധരി,റൂർക്കി ഐ.ഐ.ടി.യിലെ ഡോ.ശ്രീകൃഷ്ണൻ എസ്.എസ്,മൊഹാലി ഐസറിലെ ഡോ.യൂനസ് അലി പുൽപ്പാടൻ,സൂറത്കൽ എൻ.ഐ.ടി.യിലെ ഡോ.ശ്രീവത്സാ കോലത്തയാർ എന്നിവർ പങ്കെടുക്കും.