
അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബെസ്റ്റി ഷാനു സമദ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു. നിസാര സംഭവത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്ത ഭാര്യയ്ക്കും ഭർത്താവിനും ഇടയിലേക്ക് ഒരു സുഹൃത്ത് വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശയുമാണ് ബെസ്റ്റി.
തെന്നിന്ത്യൻ താരം സാക്ഷി അഗർവാളാണ് നായിക. സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദ്ദിഖ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, കലഭവൻ റഹ്മാൻ, സോന നായർ, മെറിന മൈക്കിൾ, അംബിക മോഹൻ, മനോഹരിയമ്മ എന്നിവരാണ് മറ്റു താരങ്ങൾ.
കഥ പൊന്നാനി അസീസ്. ഛായാഗ്രഹണം ജിജി സണ്ണി, ഗാനങ്ങൾ ഷിബു ചക്രവർത്തി, ജലീൽ കെ. താഹ, കെ. എം. കരുവാരക്കുണ്ട്, ശുഭ ശുക്ള. സംഗീതം ഔസേപ്പച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് നിർമ്മാണം.