
കല്ലമ്പലം: ഇന്ത്യയിലെ ഏറ്റവും വലിയ റോബോട്ടിക് മത്സരമായ ടി.ടി.എൽ സീസൺ ത്രീയിലെ മക്കതോൺ മോസ്റ്റ് ഇന്നവേറ്റീവ് സൊല്യൂഷൻ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ. അടൽ ടിങ്കറിംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ തമിഴ്നാട് റോബോട്ടിക് ലീഗ് സംഘടിപ്പിച്ച ടി.ടി.എൽ സീസൺ 3ൽ ഇന്ത്യയിലെ മുന്നൂറിലധികം സ്കൂളുകളിൽ നിന്ന് അയ്യായിരത്തിലധികം കുട്ടികളിലാണ് പങ്കെടുത്തത്. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 12 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിന്റെ അഭിമാന നേട്ടത്തിൽ പങ്കാളികളായ മുഹമ്മദ് മുബാറക് .എസ്, ഷാഹിൻഷാ. എസ്, മുഹമ്മദ് റിഹാൻ.ആർ, ശ്രീഹരി, അഭിനവ് ദീപു, അഭിജിത്ത്.പി.എസ്, തേജസ്.ജെ.എസ്, മുഹമ്മദ് ദിയാസ്.എസ്, അമിത് അബി.എ.എ, ആരോമൽ. എ, ഗോകുൽകൃഷ്ണ, മുഹമ്മദ്ഹിസ്നാൻ എന്നീ വിദ്യാർത്ഥികളെയും സന്ദീപ്. എസ്, അഭിലാഷ്.ജി.എസ് എന്നീ അദ്ധ്യാപകരെയും സ്കൂൾ ചെയർമാൻ. എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ അഭിനന്ദിച്ചു.