photo

നെടുമങ്ങാട്: കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് വീട് തകർന്നു. നെട്ട ഹൗസിംഗ് ബോർഡ് പ്ലോട്ട് നമ്പർ ഏഴിൽ ശിവാനന്ദന്റെ അംബികസദനം എന്ന വീടാണ് തകർന്നത്.തിങ്കളാഴ്ച പുലർച്ചെ 3ഓടെയായിരുന്നു സംഭവം.വീടിന്റെ സെല്ലാറിലേക്ക് മൺക്കട്ടകളും കരിങ്കല്ലും അടർന്നു വീഴുകയായിരുന്നു. മതിലിടിയുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. അടുക്കള സാമഗ്രികളും പാത്രങ്ങളും മണ്ണിനടിയിലായി.ചുമരുകൾ വിണ്ടുകീറി. തറയിലും വിള്ളൽ വീണു.നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവാനന്ദനും കുടുംബവും നെടുമങ്ങാട് വില്ലേജിൽ പരാതി നൽകി.