തിരുവനന്തപുരം: കേരള കോൺഗ്രസ് ജേക്കബ് 60-ാമത് ജന്മദിന സമ്മേളനം 9ന് രാവിലെ 11ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടക്കും.പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നേതാക്കന്മാരും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ അറിയിച്ചു.