dd

തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ(കോൺഫ്റ) ഗാന്ധി ജയന്തി മാസാചരണത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി ലഹരി വിരുദ്ധ പദയാത്ര നടത്തി.കോൺഫ്റ വൈസ് പ്രസിഡന്റ് പ്രൊഫ.കൊല്ലശ്ശേരിൽ അപ്പുക്കുട്ടൻ,ജനറൽ സെക്രട്ടറി എം.ശശിധരൻ നായർ,സി.വിനയചന്ദ്രൻ, വേണു ഹരിദാസ്,ഐ.കൃപാകരൻ,പി.സോമശേഖരൻ നായർ,പി.ശ്യാമളൻ,പട്ടം സനിത് എന്നിവർ നേതൃത്വം നൽകി.എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ്,സി.ഇ.ഒ അനിൽകുമാർ എന്നിവർ പങ്കെടുത്തു.പെയിന്റിംഗ്, ഡ്രോയിംഗ്,ഉപന്യാസ മത്സരത്തിൽ 65 സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.