
ശ്രീകാര്യം: ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.അസോസിയേഷൻ പരിധിയിലെ പ്രധാന റോഡിന് ഇരുവശത്തും അനധികൃതമായി നിക്ഷേപിച്ച ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി.അസോസിയേഷൻ പ്രസിഡന്റ് കരിയം വിജയകുമാർ,ട്രഷറർ ശ്രീനിവാസൻ,വൈസ് പ്രസിഡന്റ് എം.രഘുനാഥൻ നായർ,ജോ.സെക്രട്ടറി സൗമ്യ ബിജു,ഭരണസമിതി അംഗങ്ങളായ ടി.രാജ് മോഹനൻ,ബിനു പി.ആർ,ജ്യോതിഷ,നന്ദു,ആശാരാജേന്ദ്രൻ,രഞ്ജിനി സുരേഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.