പോത്തൻകാേട്: കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിണറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.കാട്ടായിക്കോണം മങ്ങാട്ടുകോണം ലക്ഷ്മി ഭവനിൽ സുനിൽകുമാറാണ് (49) കിണറ്റിൽ ചാടിയത്. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യ ജയകുമാരി പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിനെ കണ്ടാണ് ഇയാൾ കിണറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം രാത്രി 11.55 നായിരുന്നു സംഭവം.വീട്ടുകാർ ഉടൻ തന്നെ കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.കഴക്കൂട്ടം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കൃഷ്ണൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സജിത് തുടങ്ങിയവരാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്.