തിരുവനന്തപുരം: രാജാ വാര്യർ രചിച്ച 'കനലാട്ടം' എന്ന പുസ്തകം നടൻ മധു കവി പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.മധുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ബി.എസ്.ബാലചന്ദ്രൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ.തമ്പാൻ,രാജാ വാര്യർ,മഹാദേവൻ തമ്പി,ബി.ടി.അനിൽകുമാർ,കൃഷ്ണകുമാർ,ഹരി നമ്പൂതിരി,സുദർശൻ കാർത്തികപ്പറമ്പിൽ,ജയശ്രീകുമാർ,മഞ്ചു ശ്രീകണ്ഠൻ,ബി.സുഗീത,ഇ.കെ.സുഗതൻ,സിന്ധു സുരേഷ്,ബിയോണ്ട് ശ്രീകുമാർ തുടങ്ങിയവരും നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രി ഗിരിജ സുരേന്ദ്രനും പങ്കെടുത്തു.