വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9.30ന് വെള്ളറട സി.ഐ പ്രസാദ് വിദ്യാർത്ഥി പ്രതിനിധിക്ക് പത്രം കൈമാറും. സ്കൂൾ പ്രിൻസിപ്പൽ അപർണ കെ. ശിവൻ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ നന്ദിനി, അദ്ധ്യാപകരായ രാജേഷ്. വി.ആർ, ചിത്രൻ, പ്രേംകർ, കേരളകൗമുദി വെള്ളറട ലേഖകൻ ബി. രാജേന്ദ്ര പ്രസാദ്, അസി. സർക്കുലേഷൻ മാനേജർ സന്തേഷ് തുടങ്ങിയർ പങ്കെടുക്കും. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം സൈരസന്തോഷാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ആവശ്യമായ പത്രം സ്പോർസർ ചെയ്യുന്നത്.