തിരുവനന്തപുരം: ലോക താന്ത്രിക് ജനതാദൾ കേരള ഘടകവും എക്സ്. പഞ്ചായത്ത് മെ‌മ്പേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ കേരളയും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം സിബികുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ലോക താന്ത്രിക് ജനതാദൾ കേരള ഘടകം പ്രസിഡന്റ് എം. സുനിൽകുമാർ മുഖ്യമന്ത്രിക്ക് കൈമാറി. ക്രിക്കറ്റ് ടൂർണമെന്റിൽ നാഷണൽ തലത്തിൽ വിജയിച്ച നെടുമങ്ങാട് ഹാട്രിക് ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രബാബു നെടുമങ്ങാട്, എ.ടി. തോമസ്, ചീരാണിക്കര ബാബു, ശാസ്തവട്ടം രാജേന്ദ്രൻ, ആലംകോട് സഫീർ, ജയ വക്കം, ഷീജ ആറ്റിങ്ങൽ, നെട്ടയിൽ ഗോപൻ,രാജ പനയറ,പി.ആർ.സാബു, കെ.പി.സതീഷ്, ബി.ജി.ദിലീപ് എന്നിവർ പങ്കെടുത്തു.