
തിരുവനന്തപുരം; ആരോഗ്യ വകുപ്പിൽ ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 496/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 497/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്നപി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - എൻ.സി.എ മുസ്ലിം (മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് ) (കാറ്റഗറി നമ്പർ 729/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് ടെക്നിഷ്യൻ) (കാറ്റഗറി നമ്പർ 665/2023), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2023),കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് ലേബർ വെൽഫെയർ) - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 179/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ശാരീരിക അളവെടുപ്പും അഭിമുഖവും
തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 716/2022, 717/2022) തസ്തികയിലേക്ക് 9 ന് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കൊല്ലം ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ 'ആയ' (യോഗ്യതയുളള തദ്ദേശീയരായ പട്ടികവർഗ്ഗ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രം പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 274/2023) തസ്തികയിലേക്ക് 9 ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർഹാർഡ് വെയർ ആൻഡ് മെയിന്റനൻസ് (കാറ്റഗറി നമ്പർ 180/2023) തസ്തികയിലേക്ക് 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546441.
പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം
തിരുവനന്തപുരം: പ്രവാസി സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന മൂന്നു ലക്ഷം രൂപ വരെ ഒറ്റത്തവണയായി ധനസഹായത്തിന് അവസരം. അപേക്ഷാ ഫോറം www.norkaroots.org ൽ. പൂരിപ്പിച്ച അപേക്ഷകൾ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 30 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്കറൂട്ട്സ് , നോർക്ക സെന്റർ, 3ാം നില, തൈക്കാട്, തിരുവനന്തപുരം 695 014 വിലാസത്തിൽ ലഭിക്കണം.
സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ചിരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനവും നൽകും. സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് : ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്നും) , +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്).