തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കി ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയത് തീർത്ഥാടനത്തിൽ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. ദൂരദേശങ്ങളിൽ നിന്ന് വിമാന മാർഗ്ഗം എത്തുന്ന തീർത്ഥാടകർക്കും നെറ്റ് വർക്ക് തകരാർ കൊണ്ട് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കും സ്പോട്ട് ബുക്കിംഗ് സംവിധാനം അനിവാര്യമാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്ന എല്ലാവരും ദർശനത്തിനെത്താറില്ലെന്നും അതുകൊണ്ട് സ്പോട്ട് ബുക്കിംഗ് തടഞ്ഞ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും എംപ്ളോയീസ് ഫ്രണ്ട് വിലയിരുത്തിയതായി നെയ്യാറ്റിൻകര പ്രവീൺ,ലിജു പാവുമ്പ,കാട്ടാക്കട അനിൽ,കോട്ടയം അനൂപ് തുടങ്ങിയവർ അറിയിച്ചു.