തിരുവനന്തപുരം: തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിക്കുറിശ്ശി ഫൗണ്ടേഷൻ,തിക്കുറിശ്ശിയിലേക്ക് ഒരു സർഗസഞ്ചാരം എന്ന പഠനയാത്ര നടത്തി. തമിഴ്നാട് തിക്കുറിശ്ശി ഗ്രാമത്തിലേക്കുള്ള യാത്ര തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി അനുസ്മരണ ഗാനം ആലപിച്ചു. ഫൗണ്ടേഷൻ അംഗങ്ങൾ ആദ്യം തിക്കുറിശ്ശിയുടെ ഭവനം സന്ദർശിച്ച ശേഷം കുഴിത്തുറയിൽ കന്യാകുമാരി മലയാള സമാജം ഓഡിറ്റോറിയത്തിൽ തിക്കുറിശ്ശിയുടെ ഛായാച്ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.

മുൻ സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ,തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ.വി. പൊഴിയൂർ, വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ കറുകപ്പള്ളി, മാദ്ധ്യമ പ്രവർത്തകൻ എ.പി.ജിനൻ, കാർട്ടൂണിസ്റ്റ് ജി.ഹരി തുടങ്ങിയവർ തിക്കുറിശ്ശിയെ അനുസ്മരിച്ചു.