കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ ഫാത്തിമ മാതാവിന്റെ തിരുനാൾ 9ന് കൊടിയേറി 13ന് സമാപിക്കും.9ന് വൈകിട്ട് 5.30ന് ജപമാല,ലിറ്റിനി,6ന് ഇടവക വികാരി ഫാ.ലാസർ ബെനഡിക്ട് കൊടിയേറ്റ് കർമ്മം നിർവഹിക്കും.തുടർന്ന് ഫാ.റോബിൻസൺ.എഫിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി.ഫാ.ക്രിസ്റ്റിൽ റൊസാരിയോ വചനസന്ദേശം നൽകും.10 മുതൽ 11വരെ വൈകിട്ട് 5.30ന് ജപമാല,ലിറ്റിനി,6ന് സമൂഹബലി,ഫാ.പ്രദീപ് സേവ്യർ ഒ.സി.ഡി,ഫാ.ലുസിയൻ തോമസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.ഫാ.സൈറസ് കളത്തിൽ,ഫാ.ദീപക് ആന്റോ എന്നിവർ വചനസന്ദേശം നൽകും.
12ന് രാവിലെ 6.30ന് ഫാത്തിമ മാതാ സെമിത്തേരിയിൽ പൂർവികർക്കുവേണ്ടി ദിവ്യബലി,വൈകിട്ട് 5.30ന് ജപമാല,ലിറ്റിനി. തുടർന്ന് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് കഴക്കൂട്ടം ഫെറോന വികാരി ഫാ.ജോസഫ് ബാസ്റ്റിൻ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.പങ്ക്റേഷ്യസ് വചനസന്ദേശം നൽകും.തുടർന്ന് പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണം.13ന് രാവിലെ 10ന് ജപമാല,ലിറ്റിനി,10.30ന് ആഘോഷമായ തിരുനാൾ സമൂഹബലി,ഫാ.ആന്റോ ഡിക്സൺ മുഖ്യകാർമികത്വം വഹിക്കും.ഡോ.എ.ആർ.ജോൺ സന്ദേശം നൽകും.തുടർന്ന് കൊടിയിറക്ക്.വൈകിട്ട് 5ന് ഇടവക ദിനാഘോഷം,പൊതുസമ്മേളനം,കലാപരിപാടികൾ,സ്നേഹവിരുന്ന് എന്നിവ നടക്കും.