atm

പാറശാല: എസ്.ബി.ഐയുടെ ധനുവച്ചപുരം ശാഖയോടു ചേർന്ന് പ്രവർത്തിക്കുന്ന എ.ടി.എം കഴിഞ്ഞ രണ്ടാഴ്ചയായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി. എ.ടി.എം തകരാറിലായ വിവരം നാട്ടുകാർ ബാങ്ക് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും തകരാറുകൾ പരിഹരിക്കാനോ തുടർന്ന് പ്രവർത്തിപ്പിക്കുന്നതിനോ തയ്യാറായിട്ടില്ല. അക്കൗണ്ട് ഉടമകൾക്ക് ബാങ്ക് പ്രവർത്തന സമയങ്ങളിലെത്തി ഏറെനേരം ക്യു നിൽക്കേണ്ടി വരുന്നതായും പരാതിയുണ്ട്. എ.ടി.എമ്മിന്റെ തകരാറ് പരിഹരിക്കാനായി അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.