കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ ഡീസൽ ടാങ്ക് ചോർന്നു. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ആലുംമൂട് ഭാഗത്ത് റോഡിലാകെ തളംകെട്ടിയ ഡീസലിൽ തെന്നിവീണ് അപകടത്തിൽപ്പെട്ടു. പല വാഹനങ്ങളും തമ്മിലിടിക്കാതെ തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കാട്ടാക്കട അഗ്നിരക്ഷാസേന യൂണിറ്റെത്തി വെള്ളം ചീറ്റി റോഡിൽ പരന്നുകിടന്ന ഡീസൽ കഴുക്കി നീക്കി.

പേഴുംമൂട് പെട്രോൾ പമ്പിന് സമീപത്തുള്ള കൊടും വളവിലായിരുന്നു ബസിലെ ഡീസൽ ടാങ്ക് ചോർന്നത്. ഡീസൽ നിറച്ച ബസുകൾ വളവിലൂടെ പോകുമ്പോൾ ബസ് ചരിഞ്ഞ് ടാങ്കിൽ നിന്ന് ഡീസൽ ചോർച്ച പതിവാണ്. ഇത് പലപ്പോഴും ഗ്രാമീണ മേഖലയിൽ കൊടും വളവുകളിൽ അപകടം ഉണ്ടാക്കുന്നുണ്ട്.