തിരുവനന്തപുരം: യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ സ്‌പെൻസർ ജംഗ്ഷനിൽ നിന്നും നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനാൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. രാവിലെ 11 മുതൽ മാർച്ച് അവസാനിക്കുന്നതുവരെയാണ് നിയന്ത്രണം. പട്ടം ഭാഗത്തു നിന്നും കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പട്ടം കുറവൻകോണം, കവടിയാർ, വെള്ളയമ്പലം, വഴുതക്കാട് വഴി പോകണം. ചെറിയ വാഹനങ്ങൾ പി.എം.ജി ലാക്കോളേജ് ജംഗ്ഷൻ, മുളവന, മിരാൻഡ ജംഗ്ഷൻ പാറ്റൂർ,വഞ്ചിയൂർ വഴി പോകണം.
കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തു നിന്നും പട്ടം, പേരൂർക്കട ഭാഗത്തേക്ക്- ഓവർബ്രിഡ്ജ് തമ്പാനൂർ ഫ്ലൈഓവർ തൈക്കാട് മേട്ടുക്കട വഴുതക്കാട് വെള്ളയമ്പലം കവടിയാർ വഴി പോകണം.
കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്ക്- ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ്,കുന്നുംപുറം ഉപ്പിടാമൂട്- വഞ്ചിയൂർ പാറ്റൂർ വഴി പോകണം.
സ്റ്റാച്യൂ ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്ക്- (ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും) ജനറൽ ആശുപത്രി ജംഗ്ഷൻ പാറ്റൂർ പേട്ട വഴിയും പട്ടം ഭാഗത്തേക്ക്- (ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും) സ്റ്റാച്യൂ,ജനറൽ ആശുപത്രി ജംഗ്ഷൻ പാറ്റൂർ തമ്പുരാൻമുക്ക് ഗൗരീശപട്ടം വഴി പോകണം.