water-meetar

കല്ലമ്പലം: നാവായിക്കുളത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ വാട്ടർ മീറ്ററുകൾ തകർത്തതായി പരാതി. നാവായിക്കുളം, ആശാരികോണം, ചിറ്റായിക്കോട്, ശിവപുരം, വടക്കേവയൽ, വൈരമല എന്നിവിടങ്ങളിൽ ജലജീവൻ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് കണക്ഷൻ കൊടുത്തിരുന്ന 15 ഓളം വാട്ടർ മീറ്ററുകൾ ഇളക്കിക്കൊണ്ടുപോയി. ഇതു മൂലം പലസ്ഥലത്തും വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. ജല വിതരണവും പൂർണമായും നടന്നില്ല.

പതിമൂന്നാം വാർഡിൽ ഉണ്ണി പുതുവൽവീട്, അംബിക വൃന്ദാവനം, ഹേമന്ത് ഉത്രം, ശശി ചരുവിളവീട് തുടങ്ങി 15 ഓളം വീട്ടിലെ വാട്ടർ മീറ്ററുകളാണ്‌ തകർത്തതും ചിലത് മോഷണം പോയതെന്നും കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും വാർഡ് മെമ്പർമാർ അറിയിച്ചു.