ചേരപ്പള്ളി : ഇറവൂർ വലിയകളം തമ്പുരാൻ ശ്രീ ദുർഗാദേവിക്ഷേത്രത്തിലെ
പൂജവയ്പ്പ് മഹോത്സവം 11 മുതൽ 13 വരെ ആഘോഷിക്കും. കുളപ്പട ശ്രീമഹാലിംഗം പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 11ന് രാവിലെ 6.30ന് പുസ്തക പൂജവയ്പ്പ്. 12ന് വൈകിട്ട് ആറിന് ആയുധപൂജ. 13ന് രാവിലെ പൂജയെടുപ്പ്, വാഹനപൂജ, വിദ്യാരംഭം എന്നിവ നടത്തുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വലിയകളം വിജയകുമാരൻ നായരും സെക്രട്ടറി പി.യു. അഖിലും അറിയിച്ചു.