
ആര്യനാട്:കേരള കോൺഗ്രസ്(ബി) അരുവിക്കര നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കോട്ടയ്ക്കകം ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പാച്ചല്ലൂർ ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ബിജുധനൻ,യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് ബി. നിബുദാസ്,അരുൺവിജയൻ,സുമേഷ് എന്നിവർ സംസാരിച്ചു.