ചേരപ്പള്ളി: സി.പി.എം ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള തോളൂർ ബ്രാഞ്ച് സമ്മേളനം വിതുര ഏരിയാ കമ്മിറ്റി അംഗം എൻ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.സി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.വി.രമേശൻ പതാകയുയർത്തി.ആര്യനാട് ധനേഷ്,ഷിനു രാജപ്പൻ,സജീന കാസിം എന്നിവർ അനുശോചന രക്തസാക്ഷി പ്രമേയങ്ങൾ അവതരിപ്പിച്ചു.മനോഹരൻ,ലളിത,ശ്രീകണ്ഠൻ നായർ,അയ്യപ്പൻകുഴി പ്രകാശ്,മനോഹരൻ,ഷാജി,അഖിലേഷ് കുമാർ,മധുസൂദനൻ നായർ,ദീപാറാണി,വിശ്വംഭരൻ,സതീശൻ കുര്യാത്തി എന്നിവർ പങ്കെടുത്തു.പുലരി ട്രേഡേഴ്സിൽ പ്രാദേശിക തലത്തിൽ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറിയായി അഡ്വ.എം.എ.കാസിമിനെ വീണ്ടും തിരഞ്ഞെടുത്തു.