ബാലരാമപുരം: എയ്ഡഡ് സ്കൂൾ പ്രഥമ അദ്ധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി പിൻവലിച്ച സർക്കാർ ഉത്തരവിനെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ബാലരാമപുരം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതിയംഗം നെയ്യാറ്റിൻകര പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഷാലിൻ നോക്സ് അദ്ധ്യക്ഷത വഹിച്ചു. മഞ്ജു.എസ്,​ ജയകുമാർ,​ അസ്വിൻ രാജ്. ആർ.എച്ച്.സാബു ഡേവിഡ് സി.എച്ച്,​ അജു സുരേന്ദ്രൻ,​ ബാജി ശ്യാം,​ വിനോദ് എസ്.ആർ,​ ഗ്രേസിൻ.സി, ഗിൽബർട്ട് എന്നിവർ സംസാരിച്ചു.