nss

കാട്ടാക്കട:കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം കരയോഗം രജിസ്ട്രാറും എം.എസ്.എസ്.എസ് സെക്രട്ടറിയുമായ വി.വി.ശശിധരൻ നായർ നിർവഹിച്ചു.യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർ കോ-ഓർഡിനേറ്റർ എസ്.ശ്രീകുമാരൻ നായർ,ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ നാരായണൻ നായർ എന്നിവർ ക്ലാസ് നയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാല കൃഷ്ണൻ നായർ,യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് എസ്.ഗീത,യൂണിയൻ കമ്മിറ്റിയംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,പ്രതിനിധി സഭാംഗങ്ങൾ, ഇൻസ്പെക്ടർ ആർ.വി.വിപിൻ എന്നിവർ സംസാരിച്ചു.