വക്കം: വക്കം ശ്രീ കുടിയിരിക്കൽ കാവിൽ ദേവി ഉഗ്ര നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 10ന് വൈകിട്ട് 5.30ന് പൂജവെയ്പ്. 7ന് കലാപരിപാടികൾ. 11ന് വൈകിട്ട് 7ന് കലാപരിപാടികൾ, 12ന് വൈകിട്ട് 5.30ന് ആയുധ പൂജ, 7ന് കലാപരിപാടികൾ. 13ന് രാവിലെ 6ന് ഗണപതിഹോമം, 7ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. അദ്ധ്യാപകൻ ആർ.രാമചന്ദ്രൻ നായർ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും. രാവിലെ 7.45നും വൈകിട്ട് 7നും കലാപരിപാടികൾ, 10 മുതൽ 14 വരെ എല്ലാദിവസവും സാരസ്വത നെയ്ജപം, സരസ്വതി പൂജ, ത്രിശതി അർച്ചന എന്നിവ ഉണ്ടായിരിക്കും.