കിളിമാനൂർ: ഒരിടവേളയ്ക്ക് ശേഷം തക്കാളി വില വീണ്ടും സെഞ്ച്വറിയിലേക്ക് കടക്കുന്നു. നവരാത്രിയോടനുബന്ധിച്ച് മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. ഓണത്തിന് 30 രൂപയായിരുന്ന തക്കാളി ഇപ്പോൾ 70 രൂപയിലെത്തി നിൽക്കുകയാണ്.രണ്ടാഴ്ച കൊണ്ട് 40 രൂപയാണ് കൂടിയത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം.

കാലം തെറ്റിയ മഴയും കീടബാധയും ഉത്പാദനത്തെ ബാധിച്ചു.നവരാത്രി ആഘോഷത്തോടെ പച്ചക്കറികൾക്ക് ആവശ്യക്കാരേറിയതും വില വർദ്ധനവിന് കാരണമായി.കഴിഞ്ഞമാസം അവസാന ആഴ്ചയിലാണ് കിലോയ്ക്ക് 55 രൂപ കടന്നത്.

കഴിഞ്ഞ വർഷം കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയായിരുന്നു വില.തക്കാളി വില കിലോയ്ക്ക് 10 രൂപ വരെയായി കുറഞ്ഞ ഘട്ടത്തിൽ നിരവധിപേർ കൃഷി ഉപേക്ഷിച്ചിരുന്നു.

 പച്ചക്കറി വില

തക്കാളി - 70

സവാള - 55

ചെറി ഉള്ളി - 45

വെണ്ട - 35

പയർ - 40

വഴുതന - 30

പച്ചമുളക് - 35

പാവയ്ക്ക- 40

മുരിങ്ങയ്ക്ക - 60

ബീറ്റ്റൂട്ട് - 45

കാബേജ് - 35

കാരറ്റ് - 40

പച്ചക്കായ -40

ഉരുളക്കിഴങ്ങ് - 45