theruvuvilakkukal-theliya

പള്ളിക്കൽ: മടവൂർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ തെരുവുകൾ ഇരുട്ടിലായിട്ട് കാലങ്ങളായി. കാട്ടുപന്നികളുടെ പ്രധാന കേന്ദ്രമായ ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തത് കാൽനടയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇരു ചക്രവാഹനയാത്രക്കാരുടെയും അവസ്ഥ വിഭിന്നമല്ല. ഇരുട്ടിന്റെ മറവിൽനിന്ന് വാഹനങ്ങളുടെ മുന്നിലേക്ക് ചാടിവീഴുന്നതിനാൽ അപകടങ്ങളും പതിവാണ്. നിലാവ് പദ്ധതിപ്രകാരം പഞ്ചായത്തിൽ അഞ്ഞൂറോളം ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവയിൽ പലതും പണിമുടക്കി. കെ.എസ്. ഇ.ബി നന്നാക്കേണ്ട ലൈറ്റുകൾ മൂന്ന് വർഷമായി അണഞ്ഞുതന്നെ. യുണൈറ്റഡ് ഇലക്ട്രിക്കൽസ് സ്ഥാപിച്ച ഇരുന്നൂറോളം തെരുവുവിളക്കുകളും പണിമുടക്കിയിട്ട് കാലങ്ങളായി. കുടിശികയിനത്തിൽ നല്ലൊരുതുക ഇനിയും കിട്ടാനുള്ളതുകൊണ്ടാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് കമ്പനിയുടെ ന്യായം.