
തിരുവനന്തപുരം: കാൻസർ ബാധിതനായ നിർദ്ധന യുവാവ് ചികിത്സാസഹായം തേടുന്നു.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള നേമം പ്രാവച്ചമ്പലം മൂന്നുമുക്കൻവിള വീട്ടിൽ സന്തോഷ് കുമാറാണ് സുമനസുകളുടെ സഹായം തേടുന്നത്.
അസുഖം ബാധിച്ചതോടെ ഓട്ടോ ഡ്രൈവറായ ഇയാൾക്ക് രണ്ട് വർഷമായി ജോലി ചെയ്യാൻ കഴിയുന്നില്ല.സ്വന്തമായി വീടോ,സ്ഥലമോ ഇല്ല.ഭാര്യയും പ്ലസ്‌വൺ,പ്ലസ്ടു വിദ്യാർത്ഥികളായ മക്കളും വൃദ്ധയായ മാതാവുമാണ് കൂടെയുള്ളത്. അമ്മയുടെ ചികിത്സ വഴിമുട്ടി നിൽക്കുമ്പോഴാണ് ഇയാളെയും രോഗം ബാധിക്കുന്നത്.ചികിത്സാ ഫണ്ടിനായി സന്തോഷ് കുമാർ.കെയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പ്രാവച്ചമ്പലം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പർ: 43389171156.ഐ.എഫ്.എസ്.സി കോഡ്: SBIN0070307,ഫോൺ:9188639690.