aasha

മുടപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എൻ.സായികുമാർ ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ഗീതാ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സജികുമാരി,​ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബീന,ശ്രീജ,​ ജില്ലാ കമ്മിറ്റിയംഗം നസീജ എന്നിവർ സംസാരിച്ചു.