
തിരുവനന്തപുരം: ശ്രീരത്നാകരൻ ഭാഗവതർ സംഗീത സഭ ഏർപ്പെടുത്തിയ സംഗീതരത്നാകരം പുരസ്കാരം സംഗീതജ്ഞ ഡോ.ബി.അരുന്ധതിക്ക് ലഭിച്ചു.സംഗീത രത്നാകരം യുവ പ്രതിഭ പുരസ്കാരത്തിന് ഹൃദയേഷ് ആർ.കൃഷ്ണൻ,ഡി.ആർ.ഭരത്കൃഷ്ണ,ആൻബെൻസൻ എന്നിവർ അർഹയായി.പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ജൂറി ചെയർമാനായിട്ടുള്ള സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ജൂറി അംഗങ്ങളായിട്ടുള്ള ഡോ.വാഴമുട്ടം ചന്ദ്രബാബു,പത്മ അനിൽ,സുകു പാൽക്കുളങ്ങര,മോഹനൻ പേരൂർക്കട,ജയചന്ദ്രൻ,ബാലസുബ്രഹ്മണ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.