
മുടപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കൈലാത്തുകോണം
വയോജന പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്തു.കൈലാത്തുകോണം വാർഡ് മെമ്പർ ഷീല അദ്ധ്യക്ഷത വഹിച്ചു.ശശികുമാർ സ്വാഗതവും സുകു നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ അനീജയുടെ ശ്രമഫലമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് വയോജന പാർക്ക് നവീകരിച്ചത്.