
ഗോട്ട് സിനിമയിൽ അതിഥി വേഷത്തിൽ എത്തി ആരാധകരുടെ കൈയടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ ശിവകാർത്തികേയൻ പ്രതിഫലം വാങ്ങിയിരുന്നില്ല.
ശിവകാർത്തികേയന്റെ കൈയിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഗോട്ട് ടീമിന്റെ സ്നേഹസമ്മാനമായാണ് വാച്ച് സമ്മാനിച്ചത്. സിനിമയുടെ ക്ളൈമാക്സ് രംഗത്താണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ശിവകാർത്തികേയനെ നായകനാക്കി രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന അമരൻ ഒക്‌ടോബർ 31ന് റിലീസ് ചെയ്യും. സായ് പല്ലവിയാണ് നായിക. പ്രേമലുവിലൂടെ ശ്രദ്ധേയനായ ശ്യാം മോഹൻ സായ് പല്ലവിയുടെ സഹോദര വേഷത്തിൽ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ എത്തുന്ന ചിത്രത്തിന് കാശ്മീർ ആണ് ലൊക്കേഷൻ.മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണിത്.
റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് രാജ് കുമാർ
പെരിയസ്വാമി. സംഗീതം ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം സി.എച്ച്. സായി. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് നിർമ്മാണം.