ss

ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത്ത്, പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടിൽ ഒരു മുറി മികച്ച അഭിപ്രായം നേടി മുന്നേറുന്നു. കുടുംബ പ്രേക്ഷകരാണ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിനും ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം നൽകുന്നു.

ഒറ്റപ്പെട്ടുപോയ മനുഷ്യർ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൂർണിമ ഇന്ദ്രജിത്ത്, ഹക്കിംഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരുടെ ശക്തമായ പകർന്നാട്ടമാണ് ചിത്രത്തിന്റെ ആകർഷണീയത. തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ തൂലികയിൽ പിറന്ന മനോഹരമായ ചലച്ചിത്ര കാവ്യമാണ് ഒരു കട്ടിൽ ഒരുമുറി . വർഷങ്ങൾക്കുശേഷം രഘുനാഥ് പലേരി രചന നിർവഹിച്ച ചിത്രംകൂടിയാണ്. രഘുനാഥ് പലേരി രചിച്ച നെഞ്ചിലെ ഗാനം ഇമ്പമാർന്നതും പിടിച്ചിരുന്നതുമാണ്.

അങ്കിത് മേനോൻ സംഗീതം പകർന്ന ഗാനം ആലപിച്ചത് രവി ജി ആണ്. കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കുശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ ഷമ്മി തിലകൻ, വിജയ രാഘവൻ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളിതുടങ്ങിയവരോടൊപ്പം രഘുനാഥ് പലേരിയും താരനിരയിലുണ്ട്. അൻവർ അലി ആണ് മറ്റൊരു ഗാന രചയിതാവ്. എൽദോസ് ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറിൽ സപ്ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് നിർമ്മാണം.